ദോഹ: ഖത്തറിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന ഖത്തരികളല്ലാത്ത വിദ്യാർത്ഥികളുടെ പാഠപുസ്തക വില, സ്കൂൾ ബസ് ഫീസ് എന്നിവ നിശ്ചയിക്കുന്ന നിയമത്തിൽ വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയം സുപ്രധാന ഭേദഗതി വരുത്തി. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ പൗരന്മാരല്ലാത്ത, ഖത്തരികളല്ലാത്ത വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ നൽകുന്നതും ഗതാഗത ഫീസ് ഈടാക്കുന്നതും സംബന്ധിച്ച 2023-ലെ തീരുമാന നമ്പർ (20)-ലെ ചില വ്യവസ്ഥകളിലാണ് മാറ്റങ്ങൾ വരുത്തിയത്. ......
ദോഹ: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഒഡീഷ കിറ്റ് (KIIT) സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. ......
ദോഹ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചാലിയാർ ദോഹ സംഘടിപ്പിച്ച “ഗ്രീൻ കോൺഫ്ലൂൻസ് 2026” പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളിൽ സമൂഹത്തിന്റെ വിവിധ മേഖലകളെ ഒരുമിപ്പിച്ച ശ്രദ്ധേയമായ ഓപ്പൺ ഫോറമായി മാറി. ദോഹയിലെ അരോമ റെസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ, പരിസ്ഥിതി രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.
പരിസ്ഥിതി സംരക്ഷണം ഇന്നത്തെ കാലഘട്ടത്തിൽ ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് ഓരോ മനുഷ്യന്റെയും സാമൂഹിക ഉത്തരവാദിത്വമാണെന്ന സന്ദേശമാണ് ഫോറം ഉയർത്തിക്കാട്ടിയത്. ......
ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് സബ്സിഡിയോടെ ലഭിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ വാർഷിക എണ്ണം ഒൻപതിൽ നിന്ന് നാലായി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 29 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നടപടി.
2016-ൽ ആരംഭിച്ച ഉജ്ജ്വല പദ്ധതിയുടെ തുടക്കത്തിൽ ഗുണഭോക്താക്കൾക്ക് ഒരു വർഷം 12 സബ്സിഡി സിലിണ്ടറുകൾ ലഭിച്ചിരുന്നു. ......
മുംബൈ: രാജ്യത്തെ ചെറുനഗരങ്ങളിലെയും ഗ്രാമീണ മേഖലയിലെയും എ.ടി.എമ്മുകളുടെ പ്രവർത്തനം വരും ദിവസങ്ങളിൽ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കോൺഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി (സി.എ.ടി.എം.ഐ.) മുന്നറിയിപ്പ് നൽകി. എ.ടി.എമ്മുകളിൽ നിറയ്ക്കാനുള്ള കറൻസിയുടെ ലഭ്യതയിൽ ഉണ്ടായ ഗണ്യമായ കുറവാണ് ആശങ്കയ്ക്ക് കാരണമെന്ന് സംഘടന വ്യക്തമാക്കി. ......
ഖോൽഗഡ്: ഉത്തരാഖണ്ഡിൽ ജാതിവെറിയെ തുടർന്നുണ്ടായ ക്രൂര ആക്രമണത്തിൽ 18കാരനായ ദലിത് യുവാവ് കൊല്ലപ്പെട്ടു. ഉയർന്ന ജാതിയിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള സൗഹൃദമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ......
വാഷിങ്ടൻ: വിദഗ്ധ വിദേശ തൊഴിലാളികൾക്കുള്ള എച്ച്-1ബി വീസയ്ക്ക് 1 ലക്ഷം ഡോളർ (ഏകദേശം 84 ലക്ഷം രൂപ) ഫീസ് ഈടാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഫെഡറൽ കോടതി റദ്ദാക്കി. ഫീസ് വർധന നിയമപരമായ അധികാരപരിധി ലംഘിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലിയോ സോറോക്കിൻ പുറപ്പെടുവിച്ച വിധിയിലാണ് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് അസാധുവാക്കിയത്. ......
കോഴിക്കോട്: സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ തുടരുന്ന ശക്തമായ മഴയും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും പരിഗണിച്ച് കോഴിക്കോട്, കാസർകോട്, കണ്ണൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ചൊവ്വാഴ്ച) ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു.
കാസർകോട് ജില്ലയിൽ റെഡ് അലർട്ട്
കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടിയായാണ് കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയത്. പ്രഫഷനൽ കോളജുകൾ, സ്കൂളുകൾ, കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് അവധി ബാധകം. ......
തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിലെ ശുപാർശകൾക്കെതിരെ യുവജനങ്ങളിൽ നിന്നും ഉദ്യോഗാർത്ഥികളിൽ നിന്നും കടുത്ത പ്രതിഷേധം ഉയരുന്നു. ......
തിരുവനന്തപുരം: സംസ്ഥാന ഭരണതലത്തിൽ വൻ ഐഎഎസ് അഴിച്ചുപണി നടത്തി സർക്കാർ ഉത്തരവ് പുറത്തിറക്കി. 2026 ജൂൺ 8-ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം (G.O.(Rt) No.2847/2026/GAD) അഡീഷണൽ ചീഫ് സെക്രട്ടറി തലത്തിൽ നിന്ന് തുടങ്ങി 2021 ബാച്ച് വരെയുള്ള നിരവധി ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ......